മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനകേസിൽ കോടതിയിൽ ഹാജരാകാതെ വിചാരണ നടപടി മനഃപൂർവം വൈകിപ്പിച്ച പ്രതികൾക്ക് ജഡ്ജിയുടെ താക്കീത്. 10 വർഷം മുമ്പ് നടന്ന സ്ഫോടന കേസിൽ െലഫ്. കേണൽ ശ്രീകാന്ത് പുരോഹിത്, സന്യാസിനി പ്രജ്ഞ സിങ് ഠാകുർ, സ്വാമി സുധാകർ ദ്വിവേദി, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹിർകർ, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവർെക്കതിരെ വെള്ളിയാഴ്ച കുറ്റം ചുമത്താനിരിക്കെയാണ് പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി വിനോദ് പദാൽകർ പ്രകോപിതനായത്.
ഏഴ് പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും പുേരാഹിതും സമീർ കുൽകർണിയും മാത്രമാണ് കോടതിയിൽ എത്തിയത്. പ്രജ്ഞ സിങ് ഠാകൂറടക്കം മറ്റ് അഞ്ചുപേരും എത്തിയില്ല. കുറ്റം ചുമത്തൽ ചൊവ്വാഴ്ചത്തേക്ക് മാറ്റിയ ജഡ്ജി അന്ന് പ്രതികൾ ഹാജരായില്ലെങ്കിൽ ഉചിതമായ നടപടിക്ക് ഉത്തരവിടുമെന്ന് വ്യക്തമാക്കി. ഹാജരാകാത്തവർ മനഃപൂർവം കോടതിയെ അവഗണിക്കുകയാണെന്ന് ജഡ്ജി ക്ഷോഭിച്ചു.
പ്രതികൾെക്കതിരെ മകോക നിയമം ഒഴിവാക്കിയെങ്കിലും യു.എ.പി.എ നിയമപ്രകാരമാണ് കുറ്റപത്രം. തെളിവില്ലാത്തതിനാൽ പ്രജ്ഞ സിങ്ങിനെ ഒഴിവാക്കണമെന്ന എൻ.െഎ.എയുടെ നിർദേശം കോടതി നേരത്തെ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞാണ് കോടതി എൻ.െഎ.എയുടെ നിർദേശം തള്ളിയത്. എൻ.െഎ.എക്ക് മുമ്പ് കേസ് അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രജ്ഞക്ക് എതിരെ തെളിവുകൾ നിരത്തിയിരുന്നു. സൈനിക ഉദ്യോഗസ്ഥനെന്ന നിലക്ക് തനിെക്കതിരെ യു.എ.പി.എ ചുമത്താനുള്ള ചട്ടം പാലിച്ചില്ലെന്നു അവകാശപ്പെട്ട് പുരോഹിത് നൽകിയ ഹരജി എൻ.െഎ.എ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് എതിരെ പുരോഹിത് നൽകിയ അപ്പീൽ ബോംെബ ഹൈകോടതി വെള്ളിയാഴ്ച സ്വീകരിച്ചു. തിങ്കളാഴ്ച വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.