മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതികൾക്കെതിരെ പ്രത്യേക എൻ.ഐ.എ കോടതി ബുധനാഴ്ച കുറ്റം ചുമത്തിയേക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാധ്വി പ്രജ്ഞ സിങ് ഠാകുര്‍ ഉൾപ്പെടെ ആറു പേരെ ഒഴിവാക്കണമെന്ന എൻ.ഐ.എയുടെ വാദം കോടതി അംഗീകരിക്കുമോ എന്നും ബുധനാഴ്ച അറിയാം. ആദ്യം മഹാരാഷ്ട്ര എ.ടി.എസും പിന്നീട് എൻ.ഐ.എയും അന്വേഷിച്ച കേസാണിത്.
സാധ്വി പ്രജ്ഞ സിങ് ഠാകുര്‍, സന്യാസി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 11 പേര്‍ക്കെതിരെ മകോക, യു.എ.പി.എ, ഐ.പി.സി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാൽ, പിന്നീട് കേസ് ഏറ്റെടുത്ത എൻ.ഐ.എ പ്രജ്ഞ സിങ് അടക്കം ആറു പേര്‍ക്കെതിരെ എ.ടി.എസ് കണ്ടെത്തിയ തെളിവുകൾ പര്യാപ്തമല്ലെന്ന് പറഞ്ഞ് രോഹിത് അടക്കം ശേഷിച്ച പ്രതികൾക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. പ്രജ്ഞ അടക്കമുള്ളവർ ജാമ്യത്തിലാണെങ്കിലും കോടതി ഇവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.