മുംബൈ: ഭോപാലിൽനിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകുർ പ്രതിയായ 2008 ലെ മാലേഗാവ് സ് ഫോടനകേസിൽ വിചാരണ കേൾക്കുന്ന പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി വിനോദ് പദാൽകറു ടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ ഹരജി. സ്ഫോടനത്തിൽ മരിച് ച സയ്യിദ് അസ്ഹറിെൻറ പിതാവ് നിസാർ അഹ്മദാണ് ബോംെബ ഹൈകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ ഹരജി നൽകിയത്. 28നാണ് ജഡ്ജി വിനോദ് പദാൽകർ വിരമിക്കുന്നത്.
പ്രതികളുടെയും എൻ.െഎ.എയുടെയും വൈകിപ്പിക്കൽ തന്ത്രങ്ങൾക്ക് വഴങ്ങാതെ കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയിൽ സ്ഫോടനത്തിെൻറ ഇരകൾക്ക് വിശ്വാസമുണ്ടെന്നും അതിനാൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതു വരെ അദ്ദേഹത്തെ തുടരാൻ അനുവദിക്കണമെന്നുമാണ് അപേക്ഷ. സുപ്രീംേകാടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഹരജിയുടെ കോപ്പി അയച്ചിട്ടുണ്ട്.
സ്ഫോടനം നടന്ന് 10 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിച്ചതെന്ന് നിസാർ അഹ്മദ് പറഞ്ഞു. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് 2015 ൽ എസ്.ഡി ടെകാലെയെ മാലേഗാവ് സ്ഫോടന കേസ് വിചാരണക്കായി നിയോഗിച്ചെങ്കിലും 2018 ൽ സ്ഥലം മാറ്റി. 2018 ജൺ 22 നാണ് വിനോദ് പദാൽകർ വിചാരണ ചുമതല ഏൽക്കുന്നത്. പ്രജ്ഞസിങ് ഠാകുർ, ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് തുടങ്ങിയ പ്രതികളുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങാതെ കുറ്റം ചുമത്തുകയും 140 ഒാളം സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസിെൻറ കുറ്റപത്രം തള്ളിയും പ്രജ്ഞസിങ്ങിനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയും പിന്നീട് എൻ.െഎ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, എ.ടി.എസ് വാദത്തെ ഒറ്റയടിക്ക് തള്ളാനോ പ്രജ്ഞസിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കാനോ ജഡ്ജി പദാൽകർ കൂട്ടാക്കിയില്ല.
വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാൻ ആവശ്യപ്പെട്ടുള്ള എൻ.െഎ.എയുടെ ഹരജിയും ഇദ്ദേഹം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.