മുംബൈ: ലോക്ഡൗൺ ഇളവുകളോടെ വ്യവസായ സ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭ ിക്കാനിരിക്കേ മുംബൈയെ ആശങ്കയിലാക്കി ധാരാവിയിൽ കോവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞ മൂ ന്ന് ദിവസങ്ങളിൽ പ്രതിദിനം 15ലേറെ പേർക്കാണ് ധാരാവിയിൽ രോഗം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച 15, ശനിയാഴ്ച 16, ഞായറാഴ്ച 20 പേർക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ ധാരാവിയിലെ രോഗികളുടെ എണ്ണം 138 ആയും മരണം 11 ആയും ഉയർന്നു.
രോഗികളില്ലാത്ത ഗ്രീൻ സോണുകളിലെ വ്യാപാര സ്ഥാപനങ്ങളും നിർമാണ പ്രവർത്തനങ്ങളും ചൊവ്വാഴ്ച ഭാഗികമായി പുനരാരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. അതിനിടെ, മഹാരാഷ്ട്രയിലെ കൈത്തറി നഗരമായ മാലേഗാവും ഹോട്ട്സ്പോട്ടായി മാറുന്നു. ഇവിടെയും ഭൂരിപക്ഷം പേരും ചേരികളിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.