ചൈനയുമായി അതിർത്തിയിലുണ്ടായ സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ലഡാക്ക് സന്ദർശിച്ച പ്രധാനമന്ത്രി നേരന്ദ്ര മോദിയെ വീരനായകനായി ചിത്രീകരിച്ചുള്ള സംഘപരിവാർ പ്രചരണത്തിനെതിരെ ചരിത്രം ഓർമിപ്പിച്ച് സോഷ്യൽമീഡിയ. ലഡാക്ക് സന്ദർശിച്ചിട്ടുള്ള മുൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്.
നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പി.എംമാരുടെ സൈനികരുമൊത്തുള്ള ചിത്രങ്ങൾ പ്രമുഖർ ഉൾപ്പടെ ഷെയർ ചെയ്തിട്ടുണ്ട്. മോദി തെൻറ സന്ദർശനം ഇമേജ് വർധിപ്പിക്കാൻ ഉപയോഗിച്ചെന്ന വിമർശനവും സജീവമാണ്. സൈനികരെ ഉൾപ്പടെ ഉപയോഗിച്ച് ഫോട്ടോ എടുപ്പിക്കുകയും അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരേയും കടുത്ത പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘ലഡാക്കിൽ ഇന്ദിര സന്ദർശിച്ചതിന് പിന്നാലെ പാകിസ്ഥാനെ കഷണങ്ങളാക്കിയിരുന്നു. മോദി എന്ത് ചെയ്യുമെന്ന് കാണണം’ എന്നാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്. പ്രധാനമരന്തിയുടെ ഫോട്ടോ ഭ്രമത്തെപറ്റി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.