ന്യൂഡൽഹി: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തുക വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2005 ആഗസ്റ്റ് 25 ന് യു.പി.എ സർക്കാറാണ് പദ്ധതി ആവിഷ്കരിച്ചത്. കോവിഡ് കാലത്ത് കോടിക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു ഈ പദ്ധതി. എന്നാൽ ഈ വർഷം മോദി സർക്കാർ തുകയിൽ 33 ശതമാനം കുറവു വരുത്തിയെന്നും ഖാർഗെ ട്വീറ്റ് ചെയ്തു.. ഈ വർഷം പദ്ധതി വേതന ഇനത്തിൽ 6,366 കോടി രൂപ 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നൽകാനുണ്ട്. 14.42 കോടി സാധാരണക്കാർക്ക് ആശ്വാസമാണ് ഈ പദ്ധതി. അവരിൽ പകുതിയിലേറെയും സ്ത്രീകളാണ്. അവിദഗ്‌ധ ജോലികൾ ചെയ്യാൻ തയ്യാറുള്ള ഗ്രാമീണ വീടുകളിലെ മുതിർന്ന അംഗങ്ങൾക്കു വേണ്ടിയാണ്മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.