ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെ, ഭൂപേഷ് ബാഘേൽ തുടങ്ങിയവർ ഉൾപ്പെടെ മുതിർന്ന നേതാക്കളെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നിരീക്ഷകരായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. ജൂൺ 10നാണ് തെരഞ്ഞെടുപ്പ്. രാജ്യസഭയിൽ ഒഴിവുവരുന്ന 57 സീറ്റുകളിൽ 11 സംസ്ഥാനങ്ങളിലായി 41 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, കർണാടക സംസ്ഥാനങ്ങളിലായുള്ള 16 സീറ്റുകളിലേക്കായിരിക്കും ജൂൺ 10ന് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയുടെ നിരീക്ഷനായാണ് മല്ലികാർജുൻ ഖാർഗെയെ നിയമിച്ചിരിക്കുന്നത്. ഭൂപേഷ് ബാഘേൽ, രാജീവ് ശുക്ല എന്നിവരെ ഹരിയാനയുടെയും പവൻകുമാർ ബൻസാൽ, ടി.എസ്. സിങ് ദിയോ എന്നിവരെ രാജസ്ഥാന്‍റെയും നിരീക്ഷകരായി നിയമിച്ചു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എമാരെ കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ റായ്പുരിലെ റിസോർട്ടിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.