മമതക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്. കേന്ദ്ര സേനക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് പ്രചാരണത്തിന് 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാത്രി എട്ട് വരെയാണ് പ്രചാരണത്തിൽ നിന്ന് മാറിനിൽക്കേണ്ടത്. 

പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിലയിരുത്തി. 

ബംഗാളിലെ കുച്ച് ബിഹാറിൽ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. കു​ച്ച്​​ബി​ഹാ​റി​ൽ കേ​ന്ദ്ര​സേ​ന ന​ട​ത്തി​യ​ത്​ വം​ശ​ഹ​ത്യ​യാ​ണെ​ന്നും ഇ​ര​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക്​ അ​വ​ർ വെ​ടി​യു​ണ്ട വ​ർ​ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മമത വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതാണ് വിവാദമായത്.

പ്ര​ശ്​​ന​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന്​ സി.​ഐ.​എ​സ്.​എ​ഫി​ന്​ നി​ശ്ച​യ​മി​ല്ലെന്ന് മമത പറഞ്ഞിരുന്നു. കേ​ന്ദ്ര​സേ​ന ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​തി​ക്ര​മം ന​ട​ത്തു​ന്നു​െ​വ​ന്ന്​ ആ​ദ്യ​ഘ​ട്ട പോ​ളി​ങ്ങി​നി​ടെ​ത​ന്നെ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഒ​രാ​ളും വി​ല​വെ​ച്ചി​ല്ല. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​‍െൻറ പേ​ര്​ മോ​ദീ​പെ​രു​മാ​റ്റ​ച്ച​ട്ടം എ​ന്നാ​ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നുവെന്നും മമത വിമർശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കൾ മമതയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തുകയും ചെയ്തു. കേ​ന്ദ്ര​സേ​ന​യെ ഘെ​ാരാ​വോ ചെ​യ്യ​ണ​മെ​ന്ന മ​മ​ത​യു​ടെ ആ​ഹ്വാ​ന​മാ​ണ്​ അ​ക്ര​മ​ത്തി​ലേ​ക്കും വെ​ടി​വെ​പ്പി​ലേ​ക്കും ന​യി​ച്ച​തെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​കു​റ്റ​പ്പെ​ടു​ത്തി. ജവാന്മാരോട് മമത അനാദരവ് കാട്ടുകയാണെന്ന് മോദിയും വിമർശിച്ചിരുന്നു. 

എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. നാലു ഘട്ടം കൂടി ശേഷിക്കേ ബി.ജെ.പിക്കായി മോദി, അമിത് ഷാ തുടങ്ങി ദേശീയ നേതാക്കളെല്ലാം രംഗത്തുണ്ട്. നാലാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.  

Tags:    
News Summary - Mamata Banerjee Banned From Campaigning For 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.