കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വാനോളം പുകഴ്ത്തി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മികച്ച ഭരണാധികാരിയാണ് മമതാ ബാനര്‍ജിയെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള എല്ലാ കഴിവും അ വര്‍ക്കുണ്ടെന്നും കുമാരസ്വാമി പി.ടി.െഎക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭ തെരഞ ്ഞെടുപ്പിന് മുമ്പ് മഹാസഖ്യം പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ‘നേതൃത്വം ആര് എന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാനദണ്ഡമല്ലെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പു ജയിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി ഭരണകൂടത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം അസംതൃപ്തരാണ്. നിരവധി സംസ്ഥാനങ്ങള്‍ക്ക് പല പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നേതാവിനെ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധിരാഗാന്ധി പ്രധാനമന്ത്രിയായ 1977കാലത്ത് നേരിട്ട പ്രക്ഷോഭത്തിനു സമാനമായ ഒന്നാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. പഴയ സര്‍ക്കാര്‍ ഒന്നും ചെയ്യാനാകാതെ പരാജയപ്പെട്ട പല കാര്യങ്ങളിലും പ്രതിപക്ഷ പാർട്ടികളിലെ മികച്ച നേതാക്കൻമാർക്ക് വലിയ മാറ്റം കൊണ്ടുവരാൻ പറ്റും. അതിനാൽ തെരഞ്ഞെടുപ്പിനുശേഷം നമ്മുടെ നേതാവിനെ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.