കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തു. അവർ ചികിൽസകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെയാണ് മമത ബാനർജി അക്രമത്തിന് ഇരയായത്. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ഒന്നും പ്രവർത്തിക്കരുതെന്ന് മമത അഭ്യർഥിച്ചിരുന്നു.
അതേസമയം, മമത ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു. മമതയുടേത് നാടകമാണെന്നായിരുന്നു ബി.ജെ.പി ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.