മമതക്കെതിരെ നിയമനടപടിക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

മുംബൈ: ദേശീയഗാനം കേട്ടപ്പോൾ എഴുന്നേറ്റുനിന്നില്ലെന്ന കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ. സമൻസയച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് മമത പ്രത്യേക കോടതിയിൽ നൽകിയ പുനഃപരിശോധന ഹരജിയിൽ വാദം നടക്കവെയാണ് മഹാരാഷ്ട്ര സർക്കാറിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമേഷ് പഞ്ജ്‍വാനി നിലപാട് വ്യക്തമാക്കിയത്.

മമതയുടെ മുംബൈ സന്ദർശനം ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നും രാഷ്ട്രീയ അജണ്ടയോടെയുള്ളതായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. തുടർന്ന് ഉത്തരവിനായി എം.പി, എം.എൽ.എമാർക്കെതിരായ പ്രത്യേക കോടതി ജഡ്ജ് ആർ.എൻ. റോകഡെ കേസ് ഈമാസം 12ലേക്ക് മാറ്റി.

2021 ഡിസംബറിൽ മുംബൈ സന്ദർശനവേളയിലെ പരിപാടിയിൽ ദേശീയഗാനമാലപിക്കുമ്പോൾ മമത എഴുന്നേറ്റുനിന്നില്ലെന്ന് കാണിച്ച് മുംബൈയിലെ ബി.ജെ.പി നേതാവ് വിവേകാനന്ദ് ഗുപ്തയാണ് ഹരജി നൽകിയത്. 

Tags:    
News Summary - Mamata Banerjee national anthem case: No sanction needed to prosecute Bengal CM, says lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.