ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസുമായും ചേർന്ന്​ പോരാടും- മമത

ന്യൂഡൽഹി: ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസുമായും ചേർന്ന്​ പോരാട്ടം നയിക്കുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമ ത ബാനർജി. സംസ്ഥാനതലത്തിൽ പരസ്​പരം മൽസരിക്കുമെങ്കിലും ദേശീയതലത്തിൽ ഒരുമിച്ച്​ നിൽക്കും. നരേന്ദ്രമോദി പൊതുശത്രുവായിരിക്കുമെന്നും മമത വ്യക്​തമാക്കി.

പശ്​ചിമബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെതിരെ മൽസരിക്കാൻ തീരുമാനിച്ചിരുന്നു. ഇരു പാർട്ടികളും സഖ്യമുണ്ടാക്കി തൃണമൂലിനെ എതിരിടുന്നതിനെ കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെയാണ്​ ദേശീയതലത്തിലെ സഖ്യം സംബന്ധിച്ച വിഷയത്തിൽ മമത നിലപാട്​ വ്യക്​തമാക്കിയത്​.

പശ്​ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ നേതാക്കൾ പ്രതികളായ ചിട്ടിതട്ടിപ്പിനെതിരെ കോൺഗ്രസ്​ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ്​​ ആദിർ ചൗധരിയാണ്​ തൃണമൂലിനെതിരെ രംഗത്തെത്തിയത്​.

Tags:    
News Summary - Mamata Banerjee Says Will Fight Along With Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.