കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫിനിടെ നാടകീയ സംഭവങ്ങൾ. പരിപാടിയുടെ സദസിൽ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വളിച്ചത് മുഖ്യമന്ത്രി മമതാ ബാനർജിയെ അസ്വസ്ഥയാക്കി. ഹൗറയെയും ന്യൂ ജൽപയ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പ്രതിഷേധിച്ച് വേദിയിൽ കയറാതിരുന്നത്.
പരിപാടിയുടെ വേദിയിൽ കയറാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി സദസിലിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മമത വഴങ്ങിയില്ല.
തുടർന്ന് മുതിർന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ചേർന്ന് ബി.ജെ.പി പ്രവർത്തകരോട് സംസാരിച്ചു. മുദ്രാവാക്യം വിളിക്കരുതെന്നും ഇത് രാഷ്ട്രിയ പാർട്ടിയുടെ പരിപാടിയല്ല, സർക്കാർ പരിപാടിയാണെന്നും വ്യക്തമാക്കി.
മമതാ ബാനർജി വേദിയിൽ കയറാതെ, വേദിക്ക് അരികിൽ നിന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ മരണത്തിൽ അവർ അനുശോചിച്ചു. വ്യക്തിപരമായി വലിയ നഷ്ടമുണ്ടായിരിക്കുമ്പോൾ ഇത്തരമൊരു പരിപാടി ഉദ്ഘടനം ചെയ്യാൻ മോദി തയാറായതിൽ അവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.