കൊൽക്കത്ത: ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കഴിഞ്ഞദിവസം രാത്രി ആരംഭിച്ച ധർണ തുടരുന്നു. ഭക്ഷണം പോലും കഴിക്കാതെ മുതിർന്ന മന്ത്രിമാർക്കൊപ്പമാണ് മമത ധർണ നടത്തുന്നത്.
വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇതിനകം തന്നെ മമതക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ധർണയിൽ പങ്കെടുക്കാൻ എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നായിരുന്നു മമതയുടെ മറുപടി.
#WATCH West Bengal Chief Minister Mamata Banerjee continues dharna over CBI issue after a short break early morning. West Bengal CM began the 'Save the Constitution' dharna last night. #Kolkata pic.twitter.com/DBoS0GC1MJ
— ANI (@ANI) February 4, 2019
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു, ഉമർ അബ്ദുല്ല, അഹ്മദ് പേട്ടൽ, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ കഴിഞ്ഞദിവസം രാത്രി തന്നെ മമതയെ വിളിച്ച് പിന്തുണയറിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, എം.എൻ.എസ് നേതാവ് രാജ് താക്കറേ എന്നിവരും ഇന്ന് മമതക്ക് പിന്തുണയുമായി രംഗത്തെത്തി. നിരവധി പാർട്ടി പ്രവർത്തകരും മമതക്ക് പിന്തുണയുമായെത്തുന്നുണ്ട്. കെജ്രിവാൾ തേജസ്വി യാദവും കൊൽക്കത്തയിലേക്ക് എത്തുമെന്നും വിവരമുണ്ട്.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസന്വേഷണത്തിെൻറ ഭാഗമെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ 40 അംഗ സി.ബി.െഎ സംഘം റെയ്ഡിന് എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കമീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എത്തിയ സംഘത്തെ ബംഗാൾ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ, കമീഷണറുടെ വസതിയിൽ മുഖ്യമന്ത്രി മമത ബാനർജി കുതിച്ചെത്തി. സി.ബി.െഎയെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് മമത കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. അതിനിടെ, കേന്ദ്രസേനയായ സി.ആർ.പി.എഫ് കൊൽക്കത്ത സി.ബി.െഎ ഒാഫിസിെൻറ സുരക്ഷ ഏറ്റെടുത്തു.
രാജീവ്കുമാറാണ് ചിട്ടി തട്ടിപ്പ് കേസുകളില്‍ പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത്. കേസിലെ ചില രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ്കുമാറിന് സി.ബി.ഐ സമന്‍സ് നല്‍കിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇരു കേസുകളിലെയും പ്രതികള്‍ തൃണമൂലുമായി ബന്ധപ്പെട്ടവരാണെന്നാണ് സി.ബി.ഐ വാദം.
നാളുകളായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും കൊണ്ടും കൊടുത്തുമുള്ള രാഷ്ട്രീയ വാക്പയറ്റ് നടക്കുന്നുണ്ട്. മമത പ്രതിപക്ഷ സഹകരണത്തോടെ കൊൽക്കത്തയിൽ മഹാറാലി നടത്തിയതോടെ പോരു മുറുകി. ബദൽ റാലി നടത്താൻ ശ്രമിച്ച ബി.െജ.പി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി നൽകാതിരുന്നതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.