കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മേയ് 14 ന് നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ 58,692 സീറ്റുകളിൽ 20,000 സീറ്റുകളിലും എതിർ സ്ഥാനാർഥികളില്ലാതെ ത്രൃണമുൽ സ്വന്തമാക്കി. നാമനിർദേശ പത്രിക നൽകുന്നതിനുള്ള കാലാവധി ശനിയാഴ്ചയാണ് അവസാനിച്ചത്. 34 ശതമാനം സീറ്റുകളിലും ത്രൃണമൂൽ സ്ഥാനാർഥിയല്ലാതെ മറ്റെരാളും മത്സരിക്കുന്നില്ല. പശ്ചിമബംഗാളിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം.
ഭരണത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിെൻറ ഭീഷണിമൂലമാണ് മിക്ക പ്രതിപക്ഷ പാർട്ടികൾക്കും നോമിനേഷൻ നൽകാൻ കഴിയാതിരുന്നതെന്നാണ് ആരോപണം. തൃണമൂൽ സ്ഥാനാർഥികൾ വാട്ട്സ് ആപ്പിലൂടെ അയച്ച നോമിനേഷൻ പോലും ഫയലിൽ സ്വീകരിച്ചതായും ആരോപണമുണ്ട്. ബിർഹുമിലെ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ നാമനിർദേശ പത്രിക നൽകാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേൽപ്പിച്ചുവെന്നും പരാതി ഉയർന്നിരുന്നു.
ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടാണ് ഇതെന്ന് ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ അധിർ രജ്ഞൻ പറഞ്ഞു. മുട്ട വിരിയിപ്പിക്കാൻ വെക്കാതെ കോഴിയിറച്ചി ഉൽപാദിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് തൃണമൂലിേൻറതെന്നും ഇത് പൗരെൻറ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും രജ്ഞൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.