എന്നെ തടയാൻ നിങ്ങളാരാണ്​; സംഘപരിവാറിനോട്​​ മമത

കൊൽക്കത്ത: താൻ ദുർഗ പുജയിൽ പെങ്കടുക്കും, ഇൗദിലും പെങ്കടുക്കും, പള്ളിയിലും പോകും ആർക്കെങ്കിലും തന്നെ തടയാൻ സാധിക്കുമോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പി നേതാവ് യോഗേഷ് വർഷ്നയുടെ വിവാദ പരാമർശത്തിന്  മറുപടി പറയുകയായിരുന്നു മമത.

നിരന്തരമായി തനിക്കെതിരെ മോശം  പരമാർശങ്ങൾ അവർ നടത്തിയിരുന്നു. അവർ എത്രത്തോളം ഇത്തരം പരാമർശങ്ങൾ നടത്തുന്നവോ അത്രത്തോളം താൻ കരുത്താർജിക്കുമെന്നും മുർഷിദാബാദിൽ നടത്തിയ പൊതു റാലിയിൽ മമത പറഞ്ഞു. നിങ്ങൾ ഏത്ര വേണമെങ്കിലും തന്നെ  അപമാനിച്ചോളു അതെല്ലാം മറക്കാൻ താൻ ദൈവത്തോട് പ്രാർഥിക്കും. അവർ പറയുന്നതെന്തെന്ന് അവർ അറിയുന്നില്ലെന്നും മമത പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലവെട്ടിയെടുത്താൽ 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് ബി.ജെ.പി യുവ നേതാവ് യോഗേഷ് വർഷ്നെ പറഞ്ഞത്. ഹനുമാൻ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിർഭുമിൽ നടത്തിയ റാലിക്കിടെയാണ് ബംഗാളിലെ ബി.ജെ.പി യുവ മോർച്ച നേതാവ് വർഷ്നെ മമതയുടെ തലക്ക് വിലയിട്ടത്.

Tags:    
News Summary - Mamata on beheading threat: I participate in Durga Puja, Eid, go to church. Who are you to stop me?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.