കൊൽക്കത്ത: എന്തു വന്നാലും തന്‍റെ ഫോൺ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി. ഇതിന്‍റെ പേരിൽ തന്‍റെ കണക്ഷൻ നിർത്തലാക്കണമെങ്കിൽ ആവട്ടെ. അതു വഴി എനിക്ക് ഒരുപാട് സമയം ഒഴിവായി കിട്ടും. ആധാറുമായി ലിങ്കു ചെയ്യാത്ത ഫോൺ കണക്ഷൻ റദ്ദാക്കുകയാണെങ്കിൽ എത്ര പേരുടെ കണക്ഷൻ റദ്ദാക്കുമെന്നും അവർ ചോദിച്ചു. മൊബൈൽ ആധാറുമായി ബന്ധിപ്പിക്കരുതെന്നും അവർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.
മാർച്ച് 23നടക്കം എല്ലാ മൊബൈൽ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വിഭാഗത്തിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മമത.
രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 100 കോടിയിലേറെ ഫോൺ ഉപഭോക്താക്കൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
നോട്ട് അസാധുവാക്കൽ തീരുമാനം വന്ന് ഒരു വർഷം പൂർത്തിയാവുന്ന നവംബർ 8ന് കരിദിനമായി ആചരിക്കുമെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.