ബംഗാളിന് 25 കോടിക്ക് പെഗസസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് മമത

കൊ​ൽ​ക്ക​ത്ത/​അ​മ​രാ​വ​തി: 25 കോ​ടി രൂ​പ​ക്ക് പെ​ഗ​സ​സ് ചാ​ര സോ​ഫ്റ്റ്​​വെ​യ​ർ ത​ന്റെ സ​ർ​ക്കാ​റി​ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. നാ​ലോ അ​ഞ്ചോ വ​ർ​ഷം മു​മ്പ് സം​സ്ഥാ​ന പൊ​ലീ​സി​നെ​യാ​ണ് സ​മീ​പി​ച്ചി​രു​ന്ന​തെ​ന്നും ഇ​ക്കാ​ര്യം അ​റി​ഞ്ഞ​പ്പോ​ൾ താ​ന​ത് നി​ര​സി​ച്ച​താ​യും മ​മ​ത പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് പെ​ഗ​സ​സ് വാ​ങ്ങി​യ​താ​യും അ​വ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഞ​ങ്ങ​ൾ ഒ​രു ചാ​ര സോ​ഫ്റ്റ്​​വെ​യ​റും വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു ഫോ​ൺ ചോ​ർ​ത്ത​ലി​ലും ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​രാ ലോ​കേ​ഷ് പ​റ​ഞ്ഞു. സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​ന്ന​ത്തെ സ​ർ​ക്കാ​റി​നും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യും എ​ന്നാ​ൽ, അ​ത് നി​ര​സി​ച്ച​താ​യും അ​ക്കാ​ല​ത്ത് ​ഐ.​ടി മ​ന്ത്രി​യാ​യി​രു​ന്ന ലോ​കേ​ഷ് പ​റ​ഞ്ഞു.   

Tags:    
News Summary - Mamata said that Pegasus had promised spyware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.