കൊൽക്കത്ത: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങി പ്രത്യേക ട്രെയിനുകളിൽ തിരിച്ചുവരുന്ന ബംഗാളി തൊഴിലാളികളുടെ യാത്രച്ചെലവ് സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇവരിൽനിന്ന് ഒരു തുകയും ഈടാക്കില്ല. ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ സിൻഹ റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവിനെ അറിയിച്ചതായി മമത കൂട്ടിച്ചേർത്തു.
തൊഴിലാളികളെയും മറ്റുള്ളവരെയും സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ 105 ട്രെയിനുകൾകൂടി ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഒന്നുംചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തെ തുടർന്നായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.