ന്യൂഡൽഹി: ഭരണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ടെന്നും അധികാരത്തിലിരിക്കുന്നവർക്ക് ബ്ലാക്ക്മെയിൽ ചെയ്യാനാകാത്ത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിയാകണമെന്നും ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി.
നിരവധി നേതാക്കളെ തനിക്കറിയാം. അവരാരും നിലവിലുള്ള സർക്കാറിനെതിരെ ഒരു പരിധിക്കപ്പുറം പോകില്ല. ഇ.ഡിയോ മറ്റോ അവർക്കെതിരെ തിരിയുമെന്ന ഭയമാണ് കാരണം. ഇന്ത്യൻ ജനാധിപത്യത്തിന് അത് നന്നല്ല. ഭരണകക്ഷിയുടെ സുഹൃത്തല്ലാത്ത പ്രതിപക്ഷത്തെയാണ് രാജ്യത്തിന് ആവശ്യമെന്നും കൊൽക്കത്തയിൽ ‘ഫിക്കി’ സംഘടിപ്പിച്ച ചടങ്ങിൽ സ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.