ന്യൂഡൽഹി: പാർലമെൻറ് സമ്മേളനത്തിനുമുമ്പ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിെൻറ ഐക്യനീക്കം ശക്തിപ്പെടുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഡൽഹിക്ക്. തിങ്കളാഴ്ച മുതൽ നാലുദിവസം ഡൽഹിയിൽ തങ്ങുന്ന മമത വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച നടത്തും.
29നാണ് പാർലമെൻറിെൻറ ശീതകാല സമ്മേളനം തുടങ്ങുന്നത്. പെഗസസ് ചാരപ്പണി, കർഷക സമരം, ഇന്ധന വിലക്കയറ്റം തുടങ്ങി സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങൾ പലതാണ്. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിലെന്നപോലെ ഇത്തവണയും ബി.ജെ.പി സർക്കാറിനെതിരെ യോജിച്ചുനീങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ബി.ജെ.പി നേതാവ് വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. വരുൺ ഗാന്ധി മമതയുമായി ചർച്ച നടത്തിയേക്കും. വരുണിനെയും മാതാവ് മേനക ഗാന്ധിയെയും ഇതിനകം ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
യു.പി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ സജീവമായിരിക്കേ, സംസ്ഥാനത്തെ പ്രതിപക്ഷ തെരഞ്ഞെടുപ്പു നിലപാടുകളും മമതയുടെ സാന്നിധ്യത്തിൽ ചർച്ചയാകും. സമാജ്വാദി പാർട്ടി, ബി.എസ്.പി, കോൺഗ്രസ് എന്നീ പ്രധാന പ്രതിപക്ഷ പാർട്ടികൾ സഖ്യമില്ലാതെ ഒറ്റക്ക് നീങ്ങുന്നതാണ് നിലവിലെ സാഹചര്യം. പാർലമെൻറിലെ യോജിച്ച നീക്കത്തിെൻറ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മമത കാണുന്നുണ്ട്. സംസ്ഥാനത്തിെൻറ വികസന, സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 22ന് കാണും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.