കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പടുകൂറ്റൻ റാലിയിൽ ബി.ജെ.പിയെ കശക്കിയെറിഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നഗരത്തിലെ ധർമതലയിൽ 12 ലക്ഷത്തോളം പാർട്ടിപ്രവർത്തകർ പെങ്കടുത്ത റാലിയിലാണ് ബി.ജെ.പിക്കെതിരെ മമത നിശിത വിമർശനമുന്നയിച്ചത്. ബംഗാളിൽ കാൽകുത്താൻ ഭയപ്പെടും വിധം ബി.ജെ.പിയെ തൂത്തെറിയണമെന്ന് അവർ അണികളോട് ആഹ്വാനം ചെയ്തു.
സാമുദായിക സൗഹാർദത്തിന് കേൾവികേട്ട നാടാണ് ബംഗാൾ. രവീന്ദ്രനാഥ ടാഗോറും കാസി നുസ്റുൽ ഇസ്ലാമും നമുക്ക് ഒരുപോലെയാണ്. മതങ്ങൾ തമ്മിലെ െഎക്യമാണ് നമ്മുടെ കരുത്ത്. നമുക്ക് വേണ്ടത് ജനങ്ങളുടെ അനുഗ്രഹമാണ് -അവർ പറഞ്ഞു. സമുദായത്തിെൻറ പേരിൽ കലാപത്തിന് പുറപ്പെടുന്നവരോട് ജനങ്ങൾ പൊറുക്കില്ല.
മതത്തിെൻറ പേരിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ച മമത, അതിനായി കെട്ടിച്ചമക്കുന്ന അഭ്യൂഹങ്ങൾ ആളിക്കത്തിക്കാൻ ഒരുെമ്പടരുതെന്നും മനുഷ്യരാശിക്കെതിരായ വർഗീയവിഷംചീറ്റലിനെ പ്രതിരോധിക്കാൻ പാർട്ടി അണികൾ സജ്ജരാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.