കൊൽക്കത്ത: മുഹമ്മദ് നബിയെ കളങ്കപ്പെടുത്തി വർഗീയ കലാപത്തിന് കോപ്പുകൂട്ടാൻ ആർ.എസ്.എസ് ശ്രമിക്കുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രവാചകനെ അവഹേളിക്കുന്ന പരാമർശങ്ങളോടെ ആർ.എസ്.എസ് പുറത്തിറക്കിയ പുസ്തകം രണ്ടാംക്ലാസിലെ കുട്ടികളുടെ ബാഗിൽ തിരുകിക്കയറ്റിയാണ് നിഗൂഢ നീക്കമെന്ന് അവർ ആരോപിച്ചു.
പുസ്തകം വിപണിയിലും വിൽപനക്കെത്തിച്ചിട്ടുണ്ടെന്ന് വടക്കൻ ബംഗാളിലെ ആലിപുർദ്വാറിലെ പൊതുയോഗത്തിൽ സംസാരിക്കവെ അവർ പറഞ്ഞു. ഉളുബെറിയയിലെ ഒരു സ്കൂളിൽനിന്ന് ഇത്തരം പുസ്തകം കണ്ടെടുക്കുകയും ആർ.എസ്.എസിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകം വീട്ടിൽ കൊണ്ടുപോകുന്ന കുട്ടികൾ അത് ഉറക്കെ വായിക്കുേമ്പാൾ പ്രശ്നമുണ്ടാകണമെന്നാണ് അവർ കരുതുന്നത്. എത്രത്തോളം ഹീനമാണ് അവരുടെ പദ്ധതികളെന്ന് ആലോചിക്കണമെന്നും ആ കെണിയിൽ ആരും വീഴരുതെന്നും മമത ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.