സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ പിടിയില്‍

പുണെ: മഹാരാഷ്ട്രയില്‍ സഹോദരന്റെ ഭാര്യയായ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്‍ പിടിയില്‍. ഇയാളുടെ സുഹൃത്തിന് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു.

കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായതെന്ന് പിംപ്രി ചിന്ദ്‌വാദ് പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.

തോമസ് കോളനി സ്വദേശിയായ തുക്കാറാം ആണ് പിടിയിലായത്. സമീപത്തെ പുരാതന ക്ഷേത്രം കാണിച്ചുതരാമെന്ന് പറഞ്ഞാണ് ഇയാളും സുഹൃത്തും 19കാരിയെ കൂട്ടിക്കൊണ്ടുപോയത്.

ബലാത്സംഗത്തിനിരയാക്കി ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. ശേഷം തിരിച്ചറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കുകയും ചെയ്തു.

Tags:    
News Summary - man arrested for raping and murdering his sister in law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.