വനിതാ അഭിഭാഷകയ്ക്ക് ഭീഷണി സന്ദേശം അയച്ച മധ്യവയസ്കന്‍ അറസ്റ്റിൽ

മുംബൈ: സാമൂഹ്യമാധ്യമങ്ങളിലൂടെ വനിത അഭിഭാഷകയെ ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയച്ച  മധ്യവയസ്കനെ മുംബൈ പൊലീസ്  അറസ്റ്റ് ചെയ്തു. 55കാരനായ തിമോത്തി ലൂയിസ് പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും പ്രതിയും തമ്മിൽ മുൻ പരിചയമുള്ളതായി പൊലീസ് അറിയിച്ചു.

ഇവർ  തമ്മിലുണ്ടായ വാക്ക് തർക്കങ്ങളെത്തുടർന്ന് പ്രതി അഭിഭാഷകക്കും സുഹൃത്തിനും ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ നിരന്തരം അയക്കുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ വനിത അഭിഭാഷക വക്കോല പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.  

ഐ.പി.സി സെക്ഷൻ 354 എ വകുപ്പും ഇൻഫർമേഷൻ ടെക്‌നോളജി നിയമവും ഉൾപ്പെടുത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Man arrested for sending threatening message to female lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.