അസം: ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് അസമിൽ വൃദ്ധന് നേരെ ആള്‍ക്കൂട്ട ആക്രമണം. ബിശ്വനാഥ് ചരിയാലിലെ ഷൗക്കത ്ത് അലിയെന്ന ആൾക്കാണ് ഒരു സംഘം പ്രദേശവാസികളുടെ മർദനമേറ്റത്. ആക്രമിക്കുന്നതിൻെറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങ ളിലൂടെ പ്രചരിച്ചിരുന്നു. അദ്ദേഹത്തിൻെറ പൗരത്വം ചോദ്യം ചെയ്യുന്നതും പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി അസം പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നതായും പൊലീസ് പറഞ്ഞു. 35 വർഷമായി ബിശ്വനാഥിൽ കച്ചവടം നടത്തുകയാണ് ഷൗക്കത്ത് അലി.
ബംഗ്ലാദേശിയാണോയെന്നും ദേശീയ പൌരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും മര്‍ദ്ദനത്തിനിടെ ആള്‍ക്കൂട്ടം ഷൗക്കത്ത് അലിയോട് ചോദിച്ചു. അവർ വൃദ്ധനെ ഭീഷണിപ്പെടുത്തി പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.