അഹ്മദാബാദ്: ഗുജറാത്തിലെ ദാഹോഡ് ജില്ലയിലെ ഗ്രാമത്തിൽ 22 വയസ്സുള്ള ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. മധ്യപ്രദേശുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. അജ്മൽ വഹോനിയ എന്ന ആളാണ് കൊല്ലപ്പെട്ടത്.
തങ്ങൾ മോഷ്ടാക്കളാണെന്ന് ആരോപിച്ച് ജനക്കൂട്ടം അക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ യുവാവും മരിച്ചയാളുടെ സുഹൃത്തുമായ ഭാരു മാത്തുർ പറഞ്ഞു. എന്നാൽ, രണ്ടു ഡസനോളം അംഗസംഖ്യയുള്ള മോഷണസംഘത്തിൽ പെട്ടവരാണ് ഇരുവരുമെന്നാണ് ആൾക്കൂട്ട ആക്രമണം നടന്ന കാലി മഹുദി ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
രാത്രി 9.30നാണ് സംഭവം ഉണ്ടായതെന്ന് മാത്തുർ പറഞ്ഞു. എന്നാൽ, എന്തുകാര്യത്തിനാണ് ഇരുവരും കാലി മഹുദി ഗ്രാമത്തിലേക്ക് രാത്രി ചെന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കളവുകേസിൽ പ്രതികളായിരുന്ന ഇരുവരും ഇൗയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തങ്ങൾ ശനിയാഴ്ച രാത്രി ഗ്രാമത്തിലൂടെ പോകുേമ്പാൾ ജനക്കൂട്ടം തടഞ്ഞ് ചോദ്യംചെയ്യുകയും ആക്രമിക്കുകയുമായിരുന്നെന്ന് മാത്തുർ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.