പശുകടത്തി​െൻറ പേരിൽ രാജസ്ഥാനിൽ വീണ്ടും ആൾക്കൂട്ടകൊല 

ആൾവാർ: രാജസ്ഥാനിൽ പശ​ുക്കടത്ത്​ ആരോപിച്ച്​ ഒരാളെ ഗോരക്ഷാ ഗുണ്ടകൾ മർദിച്ചു കൊലപ്പെടുത്തി. ആൾവാറിലെ രാംഗർ ഏരിയയിൽ വെള്ളിയാഴ്​ച രാത്രിയാണ്​​ സംഭവം. ഹരിയാന സ്വദേശി അക്​ബർ ഖാൻ എന്നയാളാണ്​ മർദനമേറ്റു മരിച്ചത്​.

സ്വദേശമായ ഹരിയാനയിലെ കോൽഗ്​നാവിൽ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാൽവാന്ദിയിലേക്ക്​ രണ്ട്​ പശ​ുക്കളുമായെത്തിയ അക്​ബർ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകൾ സംഘം ചേർന്ന്​ ആക്രമിക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ്​ അക്​ബറിനെ ആക്രമിച്ചത്​.  സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. 

അക്​ബർ ഖാ​​​​െൻറ മൃതദേഹം ആൾവാറി​ലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. കഴിഞ്ഞ വർഷം ആൾവാറിൽ പശുവിനെ കടത്തിയെന്ന പേരിൽ പെഹ്​ലുഖാൻ എന്ന വൃദ്ധനെ ഗോരക്ഷാ പ്രവർത്തകർ മർദിച്ചു കൊലപ്പെടുത്തിയിരുന്നു.

ആൾക്കൂട്ടകൊലകൾക്കെതിരെ സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ട്​ രണ്ടുദിവസങ്ങൾക്ക്​ ശേഷമാണ്​ വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്​. 
 

Tags:    
News Summary - Man Beaten to Death on Suspicion of Cow Smuggling in Rajasthan's Alwar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.