ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച്​ മധ്യവയസ്​കനെ ഹിന്ദു യുവവാഹിനി പ്രവർത്തകർ അടിച്ചുകൊന്നു

ലഖ്​നൊ: കമിതാ​ക്കളെ ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച്​ മധ്യവസ്​കനെ ഹിന്ദു യുവവാഹിനി പ്രവർത്തകർ അടിച്ചുകൊന്നു. 45കാരനായ ഗുലാം മുഹമ്മദാണ്​ കൊല്ലപ്പെട്ടത്​. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബുലാന്ദ്​ഷഹറിൽ സോഹി ഗ്രാമത്തിലായിരുന്നു സംഭവം.

ദിവസങ്ങൾക്ക്​ മുമ്പ്​ ഗുലാമി​​െൻറ അകന്ന ബന്ധുവായ യൂസുഫ് എന്ന യുവാവ് അയല്‍ ഗ്രാമത്തിലെ 18കാരിയായ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതേതുടർന്ന്​ പെ​ൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച്​  വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്​തു.

സംഭവത്തിന്​ പിന്നാലെ ഇന്നലെ രാത്രി 9.30ന്​ ഗുലാമി​​െൻറ വീട്ടിലെത്തിയ സംഘം മാവിൻ തോട്ടത്തിൽ ​ജോലി ചെയ്​തുകൊണ്ടിരിക്കുകയായിരുന്ന ഗുലാം മുഹമ്മദിനെ വലിച്ചിഴച്ച്​ വിജന സ്​ഥലത്തെത്തിക്കുകയും മർദിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെന്ന്​ സംശയിക്കുന്ന ആറ്​ പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. യോഗി മുഖ്യമന്ത്രിയായ ശേഷം സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് യു.പിയില്‍ അരങ്ങേറുന്നത്​. 
 

Tags:    
News Summary - Man Beaten To Death In UP's Bulandshahr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.