ഭോപ്പാൽ: ട്രെയിനിൽ ഹിന്ദുസ്ത്രീക്കൊപ്പം സഞ്ചരിച്ചതിന് മർദനമേറ്റയാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ്. 26കാരനായ മുസ്ലിം യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു സ്ത്രീക്കൊപ്പം ട്രെയിനിൽ സഞ്ചരിച്ചുവെന്ന് പറഞ്ഞ് 10 ദിവസത്തിന് മുമ്പ് ഇയാളെ ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ആസിഫ് ഷെയ്ഖ് എന്നയാളുടെ പേരിൽ കേസെടുത്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അരുൺ സോളങ്കി പറഞ്ഞു. 25കാരിയായ പെൺകുട്ടിയുടെ പരാതിയിൽ തട്ടികൊണ്ട് പോകലിനും നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിച്ചതിനുമാണ് കേസ്.
ഷെയ്ഖും സുഹൃത്തും കൂടി വീട്ടിലെത്തി തെൻറ മോശം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. തെൻറ ഭർത്താവിെൻറ സുഹൃത്തായ ആസിഫ് ഷെയ്ഖ് ഈ ചിത്രങ്ങൾ പുറത്ത് വിടാതിരിക്കാൻ പണം ചോദിക്കുകയും വിവാഹത്തിനായി മതം മാറാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.
തന്നെ നിർബന്ധപൂർവം അജ്മീറിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ട്രെയിനിൽ തങ്ങളെ തടഞ്ഞുവെച്ചതെന്നും പെൺകുട്ടി ആരോപിക്കുന്നു. ഭയന്നതിനാലാണ് അന്ന് പൊലീസിന് പരാതി നൽകാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, പെൺകുട്ടിയും യുവാവും കുടുംബ സുഹൃത്തുക്കളാണെന്നും അതിനാലാണ് അവരെ പോകാൻ അനുവദിച്ചതെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസിെൻറ വിശദീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.