ഭോപ്പാൽ: മധ്യപ്രാദേശിൽ പിതാവിന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. ടികാംഗഡ് ജില്ലയിലാണ് സംഭവം.
ഞായറാഴ്ചയാണ് 85 കാരനായ ധ്യാനി സിംഗ് ഘോഷ് മരിച്ചത്. തുടർന്ന് അന്ത്യകർമങ്ങളെക്കുറിച്ച് അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ ദേശ് രാജും കിഷൻ സിങ്ങും തമ്മിൽ സംഘർഷമുണ്ടായി. തർക്കം രൂക്ഷമായതോടെ മൃതദേഹത്തിന്റെ പാതി ഭാഗം നല്കണമെന്ന് മൂത്ത മകൻ ആവശ്യപ്പെട്ടു.
ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു ധ്യാനി സിങ് താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഇയാള്‍ രോഗബാധിതനുമായിരുന്നു. ഞായറാഴ്ച ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്ത് താസിച്ചിരുന്ന മൂത്തമകന്‍ കിഷനെയും വിവരം അറിയിച്ചു.
തുടർന്ന് കിഷൻ പിതാവിന്റെ അന്ത്യകർമങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇവിടെ തന്നെ സംസ്‌കരിക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണെന്ന് ഇളയമകൻ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഇതിനിടെ, മദ്യലഹരിയിലായിരുന്ന കിഷന്‍ പിതാവിന്റെ മൃതദേഹത്തിന്റെ പകുതി ഭാഗം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.