ചിരിച്ച് ചിരിച്ച് ബോധക്ഷയം; യുവാവ് ആശുപത്രിയിൽ; അപൂർവമെന്ന് ഡോക്ടർ

ഹൈദരാബാദ്: ചിരിയാണ് ഏറ്റവും നല്ല മരുന്നെങ്കിലും ചിരി കാരണം ആശുപത്രിയിലെത്തിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ചായ കുടിച്ച് കുടുംബത്തോടൊപ്പം ടി.വിയിൽ കോമഡി പരിപാടി കാണുന്നതിനിടെയാണ് ചിരി തുടങ്ങിയത്. ഇതിന് പിന്നാലെ യുവാവിന് ബോധക്ഷയമുണ്ടാകുകയും കസേരയിൽ നിന്ന് താഴെ വീഴുകയും കൈകൗലുകളുടെ ചലനം നിലക്കുകയുമായിരുന്നു. ഇതോടെയാണ് കുടുംബം ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബോധം തെളിയുകയും കൈകാലുകൾക്ക് ചലനം തിരികെ ലഭിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തെ കുറിച്ച് ഓർമയില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം.

ചിരി മൂലമുണ്ടാകുന്ന അബോധാവസ്ഥ അഥവാ മയക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ഡോക്ടറുടെ വിശദീകരണം. വാസോവഗൽ മെക്കാനിസങ്ങൾ മൂലമുണ്ടാകുന്ന ഒരു അപൂർവ അവസ്ഥയാണ് ലാഫ്-ഇൻഡ്യൂസ്ഡ് സിൻകോപ്പ്. അമിതമായ ചിരി, നീണ്ട സമയം നിൽക്കുന്നത്, അമിത ആയാസം എന്നിവ ഒഴിവാക്കണമെന്നും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

അനിയന്ത്രിതമായി ചിരിച്ചതിന് പിന്നാലെ ബോധരഹിതനായ 53കാരൻ ആശുപത്രിയിൽ. ഹൈദരാബാദ് സ്വദേശിയാണ് അമിതമായി ചിരിച്ചതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയത്.

Tags:    
News Summary - Man faints after excessive laughter, hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.