ആര്യൻ ഖാനൊപ്പമുള്ള വൈറൽ സെൽഫിയുലുള്ളത് ആര്? ഉത്തരം തേടി സോഷ്യൽ മീഡിയ

മുംബൈ: ലഹരിപാർട്ടിക്കിടെ ആഡംബരക്കപ്പലിൽ നിന്ന് അറസ്റ്റിലായ ആര്യൻ ഖാനൊപ്പം സെൽഫിയെടുത്തയാൾ തങ്ങളുടെ ഓഫീസറോ ജോലിക്കാരനോ അല്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയതോടെ ഇതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷയൽ മീഡിയ. ആര്യനൊപ്പം ഒരാൾ എടുത്ത സെൽഫി വൈറലായ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ഏജൻസി ഇത് തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് വിശദമാക്കിയിട്ടുള്ളത്.

എന്നാൽ ഉദ്യോഗസ്ഥനോ ജോലിക്കാരനോ അല്ലാത്തയാൾ എങ്ങനെ കസ്റ്റഡിയിലുള്ള ആര്യനടുത്തെത്തി സെൽഫിയെടുത്തുവെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പ്രതികള്‍ സാനിറ്ററി പാഡിനുള്ളിലും ലഹരിമരുന്ന് ഒളിപ്പിച്ചെന്ന് എൻ.സി.ബി പറഞ്ഞു. ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് മൂന്ന് പ്രതികളെയും ഒരു ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ടത്. ബാക്കിയുള്ള അഞ്ച് പ്രതികളായ നൂപുർ സതിജ, ഇഷ്മീത് സിംഗ് ഛദ്ദ, മോഹക് ജയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് എ.സി.എം.എം കോടതിയിൽ ഹാജരാക്കും.

കപ്പലിൽ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എൻ.സി.ബി കോടതിയിൽ വ്യക്തമാക്കിയത്.ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

Tags:    
News Summary - Man In Viral Selfie With Shah Rukh Khan's Son- Anti-Drugs Agency says not their officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.