ജമ്മു: പാകിസ്താൻ അതിർത്തി സേനയായ ബോർഡർ ആക്ഷൻ ടീമിെൻറ (ബാറ്റ്) നുഴഞ്ഞുകയറ്റ ശ്രമം നിഷ്ഫലമാക്കിയ ഇന്ത്യൻ സേന തീവ്രവാദിയെ കൊലപ്പെടുത്തി. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. മൂന്നു സൈനികർക്കും പരിക്കുണ്ട്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഗോൽപൂർ മേഖലയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് തകർത്തതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലപ്പെട്ട തീവ്രവാദിയുടെ പക്കൽനിന്ന് വൻ ആയുധശേഖരവും പാക് പതാകയും കണ്ടെടുത്തു. റോക്കറ്റ് വിക്ഷേപിണി, ഗ്രനേഡുകൾ, റേഡിയോ സെറ്റുകൾ, മൊബൈൽഫോണുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പാക് സൈന്യത്തിന് വിട്ടുകൊടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ തീവ്രവാദികളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 5.15നാണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയതെന്ന് െലഫ്. കേണൽ ആനന്ദ് പറഞ്ഞു. സൈന്യം തിരിച്ചടിച്ചു. വെടിവെപ്പിെൻറ മറവിലാണ് ‘ബാറ്റ്’ സംഘം നുഴഞ്ഞുകയറ്റശ്രമം നടത്തിയത്.
അതിനിടെ മാേങ്കാട്ട് സബ് സെക്ടറിൽ ആകസ്മികമായുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഒരു ജൂനിയർ കമീഷൻഡ് ഒാഫിസർക്ക് പരിക്കേറ്റു.
ഇൗ വർഷം തുടക്കം മുതൽ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലുമായി പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ 11 സൈനികരും ഒമ്പത് സിവിലിയന്മാരും കൊല്ലപ്പെട്ടു. 75 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.