അഞ്ച്​ രൂപ വിലയുള്ള പലഹാരത്തിനായി കരഞ്ഞ​ പിഞ്ചുകുഞ്ഞിനെ അടിച്ചുകൊന്ന പിതാവ്​ അറസ്റ്റിൽ

മുംബൈ: അഞ്ച്​ രൂപ വിലയുള്ള പലഹാരം വാങ്ങിത്തരാൻ ആവശ്യപ്പെട്ട്​ കരഞ്ഞ 20 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ്​ അറസ്റ്റിൽ. മഹാരാഷ്​ട്രയിലെ ഗോണ്ടിയ ജില്ലയിൽ ചൊവ്വാഴ്ചയാണ്​ ദാരുണ സംഭവം. മുംബൈയിൽ നിന്നും 900 കിലോമീറ്റർ അകലെ സ്​ഥിതി ചെയ്യുന്ന ലോനാര ഗ്രാമത്തിൽ നടന്ന ക്രൂരകൃത്യത്തിൽ 28കാരനായ വിവേക്​ അറസ്റ്റിലായി.

മാതാവിനോട്​ ഗോതമ്പ്​ ഉപയോഗിച്ച്​ തയാറാക്കുന്ന 'ഖാജ' എന്ന പലഹാരം വാങ്ങിനൽകാൻ ആവശ്യപ്പെട്ട്​ കുഞ്ഞ്​ കരയുകയായിരുന്നു.

ഇതേത്തുടർന്ന്​ ഭാര്യ ഭർത്താവിനോട്​ അഞ്ച്​ രൂപ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതി കുഞ്ഞിന്‍റെ തല വാതിലിൽ തുടർച്ചയായി ഇടിച്ച്​ മർദ്ദിക്കുകയായിരുന്നുവെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

മാതാവ്​ മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തലക്കും മറ്റ്​ ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കു​ഞ്ഞ്​ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു.

മാതാവാണ്​ സംഭവം പൊലീസിൽ അറിയിച്ചത്​. മാതാവിന്‍റെ പരാതിയുടെ അടിസ്​ഥാനത്തിൽ പ്രതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 2018ലാണ്​ ഇരുവരും വിവാഹിതരായത്​. പ്രതി മദ്യലഹരിയിൽ നിരന്തരം മർദ്ദനത്തിനിരയാക്കിയതിനെ തുടർന്ന്​ വീടുവിട്ടിറങ്ങിയ യുവതി 2019ലാണ്​ തിരിച്ചെത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.