വീടിന് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത‍യാളെ മർദ്ദിച്ച് കൊന്നു

ന്യൂഡൽഹി: ഗോവിന്ദ് പുരിയിൽ വീടിന് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാളെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെ ടുത്തി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

ലിലു എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പിടിച്ചുപറിക്കും മോഷണത്തിനും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. പവർകട്ട് സമയത്ത് ലിലുവും ഭാര്യ പിങ്കിയും വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. ഈസമയം 65 കാരനായ സമീപവാസി വീടിന് മുന്നിലെ തെരുവിൽ മൂത്രമൊഴിക്കുന്നത് കണ്ടു. ലിലു ഇയാളെ ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ അടിയേറ്റ മധ്യവയസ്കന്‍റെ രണ്ടു മക്കളെത്തുകയും പിതാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്യുകയുമായിരുന്നു. ലിലുവിനെ ഇരുമ്പ് വടികൊണ്ട് തുടർച്ചായായി മർദ്ദിക്കുകും സിമൻറ് സ്ലാബുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു.

Tags:    
News Summary - Man Killed For Slapping Person Who Urinated In Front Of His House-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.