ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തെ സ്വീകരിക്കാൻ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ അണ്ണാഡി.എം.കെ പ്രവർത്തകെന കത്തിയുമായി സുരക്ഷാസേന പിടികൂടി. തിരുച്ചിറപ്പള്ളി ടി.വി.എസ് ടോൾ ഗേറ്റ് പരിധിയിൽ സോളൈരാജനാണ്( 50) കസ്റ്റഡിയിലായത്. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഞായറാഴ്ച രാവിലെ 11.30 നാണ് പന്നീർസെൽവം തിരുച്ചിറപ്പള്ളിയിൽ ഇറങ്ങിയത്.
വി.െഎ.പി വാതിലിലൂടെ പുറത്തേക്ക് കടക്കവെ സ്വീകരിക്കാനായി നിരവധി പാർട്ടിപ്രവർത്തകർ അടുത്തുകൂടി. പന്നീർസെൽവത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ തിരക്കിനിടയിൽെപട്ട സോളൈരാജെൻറ പക്കൽ നിന്ന് കത്തി നിലത്തുവീഴുന്നത് കണ്ട സി.െഎ.എസ്.എഫ് ഭടനാണ് ഇയാളെ പിടികൂടിയത്. സ്വയരക്ഷക്ക് ആയുധംകരുതിയതാണെന്നാണ് ഇയാൾ വിമാനത്താവള പൊലീസിനുനൽകിയ മൊഴി. എന്നാൽ, പന്നീർസെൽവത്തെ ആക്രമിക്കുകയായിരുന്നോ ഉദ്ദേശ്യെമന്ന സംശയത്തിൽ പൊലീസ് കൂടുതൽ ചോദ്യം ചെയ്തു വരുന്നു. അണ്ണാഡി.എം.കെ വിമതരായ പുരട്ച്ചി തൈലവി അമ്മാ വിഭാഗം നേതാവായ പന്നീർസെൽവം വിരുതുനഗറിൽ പാർട്ടിയോഗത്തിൽ പെങ്കടുക്കാൻ എത്തിയതാണ്.
അതേസമയം പന്നീർസെൽവം യാത്ര െചയ്ത വിമാനത്തിൽ അമ്മാ, ദിനകരൻ വിഭാഗത്തിലെ നേതാക്കളും ഉണ്ടായിരുന്നു. ഇവരുമായി പന്നീർസെൽവം വിമാനത്താവളത്തിൽ അൽപനേരം ചർച്ച നടത്തി. എന്നാൽ, പാർട്ടിക്കാര്യങ്ങൾ സംസാരിച്ചില്ലെന്നും യാദൃച്ഛികമായി കണ്ടുമുട്ടിയതാണെന്നും പന്നീർസെൽവം പിന്നീട് വ്യക്തമാക്കി.
ഭരണകക്ഷിയിലെ പ്രമുഖനും ആരോഗ്യമന്ത്രിയുമായ ഡോ.സി. വിജയഭാസ്കർ, ദിനകരൻപക്ഷത്തെ സെന്തിൽ ബാലാജി എം.എൽ.എ എന്നിവരാണ് പന്നീർസെൽവം യാത്രചെയ്ത വിമാനത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.