മുംബൈ: കോവിഡ് വാക്സിൻ സ്വീകരിക്കാെനത്തിയയാൾക്ക് ആന്‍റി റാബിസ് വാക്സിൻ (എ.ആർ.വി) കുത്തിവെച്ച നഴ്സിന് സസ്പെൻഷൻ. താനെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.
കൽവയിലെ ആട്കൊനേഷർ ഹെൽത്ത് സെന്‍ററിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു രാജ്കുമാർ. കോവിഷീൽഡ് വാക്സിനായി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ നിന്ന നിരയിൽനിന്ന് മാറി ആന്‍റി റാബിസ് വാക്സിൻ സ്വീകരിക്കാൻ നിന്നവരുടെ വരിയിൽ നിൽക്കുകയായിരുന്നു രാജ്കുമാർ.
ഊഴമെത്തിയപ്പോൾ രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിക്കാതെ ആന്‍റി റാബിസ് വാക്സിൻ നഴസ് കുത്തിവെക്കുകയും ചെയ്തു. കോവിഡ് വാക്സിനല്ല ലഭിച്ചതെന്ന് മനസിലായതോടെ രാജ്കുമാർ ആശുപത്രി അധികൃതരോട് വിവരം പറഞ്ഞു. ഇതോടെ രാജ്കുമാറിനെ നിരീക്ഷണത്തിലാക്കിയശേഷം നഴ്സിനെ സസ്പെൻഡ് ചെയ്തു.
വാക്സിൻ നൽകുന്നതിന് മുമ്പ് സ്വീകരിക്കാനെത്തുന്നയാളുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് താനെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.