ഇന്ദോർ: മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ പണമില്ലാത്തതിനാൽ ജീവിത പങ്കാളിയുടെ മൃതദേഹം 55കാരൻ മൂന്നുദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ചാക്കിലാക്കിയ മൃതദേഹം റോഡിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം.
10 വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു 57കാരിയായ ആശ നർഗാവെയും 55കാരനായ മദൻ നർഗാവെയും. ദീർഘനാളായി കരൾ സംബന്ധമായ അസുഖവും മറ്റും ഇവർക്കുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്നുണ്ടായ സ്വാഭാവിക മരണമാണ് സ്ത്രീയുടേതെന്നും പൊലീസ് പറഞ്ഞു.
ചന്ദൻ നഗർ പ്രദേശത്ത് ഞായറാഴ്ചയാണ് ചാക്കിൽ കെട്ടിയ നിലയിൽ 57കാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മൂന്നുദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് ശനിയാഴ്ച രാത്രി വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയത്. തുടർന്ന് വീട്ടിൽനിന്ന് 200 മീറ്റർ അകലെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ മനോദൗർബല്യം ഉള്ളതുപോലെയായിരുന്നു മദന്റെ പെരുമാറ്റം. മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചതായി ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഇന്ദ്രാമണി പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.