ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ ഒരാ ൾ പിടിയിൽ. ജമ്മുവിെല സാംബയിൽ നിന്ന് പങ്കജ് ശർമ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ വർഷങ്ങളായി പാക് രഹസ്യാന് വേഷണ ഏജൻസിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ജമ്മു,സംബ, കത്വ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന സുരക്ഷാ സംവിധാനത്തിെൻറ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കജ് ശർമ പാകിസ്താന് േചാർത്തി നൽകി. സമൂഹമാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ പങ്കുവെച്ചിരുന്നത്. ചോദ്യം ചെയ്യലിൽ പങ്കജ് ശർമ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ദേശീയ പാതയിൽ അതിർത്തിയോട് ചേർന്നുള്ള പാലങ്ങളുടെ ചിത്രങ്ങളും ഇയാൾ പാകിസ്താന് കൈമാറിയിരുന്നു. വിവരങ്ങളും ദൃശ്യങ്ങളും ചോർത്തി നൽകുന്നതിന് പ്രതിഫലമായി പണം നൽകിയിരുന്നുവെന്നും പങ്കജ് ശർമ വെളിപ്പെടുത്തി.
ശർമയുടെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിരവധി തവണ വലിയ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് പണമയച്ചവരെ കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെയുളള ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ വർഷം വിശാഖപട്ടണത്തിലുള്ള നാവിക സേനാകേന്ദ്രത്തിൽ നിന്ന് ചാരപ്രവർത്തനം നടത്തിയ നാവിക ഉദ്യോഗസ്ഥരെയും ഹവാല ഇടപാടുകാരനെയും അറസ്റ്റു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.