ഹൈദരാബാദ്: ബൈക്കിൽ ലിഫ്റ്റ് കൊടുത്തയാൾ വാഹനമോടിച്ചിരുന്ന 47കാരനെ വിഷം കുത്തിവെച്ചു കൊന്നു. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ല. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ബൊപ്പാറ സ്വദേശിയായ ശൈഖ് ജമാൽ സാഹിബ് ആണ് കൊല്ലപ്പെട്ടത്.
കൃത്യം നടത്തിയ ശേഷം കൊലപാതകി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടുവെന്ന് പൊലീസ് പറഞ്ഞു. അവശനായ ശൈഖ് ജമാലിനെ വഴിയാത്രികർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂവെന്നും പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും മുഡിഗൊണ്ട പൊലീസ് അറിയിച്ചു.
ആന്ധ്രപ്രദേശിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശൈഖ് ജമാൽ. യാത്രക്കിടെ മങ്കിക്യാപ് ധരിച്ച അജ്ഞാതനായ ഒരാൾ ജമാലിനോട് ലിഫ്റ്റ് ചോദിച്ചു. അജ്ഞാതനെയും കൂടെ കൂട്ടി. കുറച്ചു ദൂരം പോയ ശേഷം ജമാലിന്റെ തുടയിൽ വിഷം കുത്തിവെച്ച അജ്ഞാതൻ ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടെന്ന് മുഡിഗൊണ്ട പൊലീസ് സബ് ഇൻസ്‌പെക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.