താനെ: തെരുവ് നായയെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിഡിയോ പ്രചരിക്കുന്നു. താനെ ജില്ലയിലെ ഉല്ലാസ്നഗർ മേഖലയിലാണ് സംഭവം. നഗരത്തിലെ ഗെയ്‌ക്‌വാദ് പാഡക്ക് സമീപം തെരുവ് നായയെ ഒരാൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവീൺ താംബെ എന്നയാളാണ് പ്രതിയെന്ന് വൈകാതെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ഉല്ലാസ് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുംബൈയിൽ തെരുവുനായകൾക്കായി പ്രവർത്തിക്കുന്ന സംഘടന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. യുവാവിന്റെ വിലാസം സഹിതം സംഘടന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതേതുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.