പാമ്പിനെ മുനിസിപ്പൽ ഓഫീസിനുള്ളിൽ തുറന്നുവിട്ട് യുവാവിന്‍റെ പ്രതിഷേധം VIDEO

ഹൈദരാബാദ്: പ്രളയത്തിൽ വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ മണിക്കൂറുകൾ കാത്തരുന്നിട്ടും മുനിസിപ്പൽ അധികൃതർ എത്താത്തതിൽ യുവാവിന്‍റെ പ്രതിഷേധം. വീട്ടിൽ കയറി പാമ്പിനെ പിടികൂടി മുനിസിപ്പൽ ഓഫീസിനുള്ളിൽ വിട്ടയച്ചാണ് യുവാവ് പ്രതിഷേധിച്ചത്.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ വാർഡ് ഓഫീസിലാണ് സംഭവം. അൽവാൽ സ്വദേശിയായ സമ്പത്ത് കുമാർ എന്നയാളാണ് കടുത്ത പ്രതിഷേധം നടത്തിയത്.

തന്‍റെ വീട്ടിൽ പാമ്പ് കയറിയത് ഇദ്ദേഹം മുനിസിപ്പൽ അധികൃതരെ വിളിച്ച് അറിയിച്ച് ആറു മണിക്കൂറോളം കാത്തിരുന്നത്രെ. പാമ്പിനെ പിടികൂടാൻ ആരുമെത്താതായതോടെ ഇയാൾ തന്നെ പാമ്പിനെ പിടികൂടി ഓഫീസിലെത്തുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയമാണെന്ന് ആരോപിച്ച് ഇദ്ദേഹം ഓഫീസിനകത്ത് പാമ്പിനെ തുറന്ന് വിടുകയും ചെയ്തു.

ഓഫീസിലെ മേശക്ക് മുകളിൽ പാമ്പ് കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പാമ്പുകളടക്കം ഇഴജന്തുക്കളും മറ്റും വ്യാപകമായി വീടുകളിൽ കയറുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും യുവാവ് പറയുന്നു.

Tags:    
News Summary - Man releases snake in GHMC office after no help arrives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.