ജയ് പുർ: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷക്ക് വിധിച്ച് രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതി ചരിത്രം കുറിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി. കഴിഞ്ഞ മാസം 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് നീതിന്യായ ചരിത്രത്തിൽ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്.
വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപത് ദിവസത്തിൽ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിനാലാണ് ഇത്രയും വേഗം വിധി പുറപ്പെടുവിക്കാനായത്. പൊലീസിന്‍റെ അതിവേഗ നടപടിയെ കോടതി പ്രശംസിച്ചു.
അഞ്ചുവയസ്സുകാരിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരി തട്ടികൊണ്ടുപോയ വിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാർ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. കുറേക്കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകായിയിരുന്നു.
കൃത്യമായ തെളിവുകളോടെയായിരുന്നു പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 40 സാക്ഷികളെയും 250 രേഖകളും പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.