ബംഗളൂരു: കർണാടകയിൽ വായ്പ അപേക്ഷ നിരസിച്ചതിന് യുവാവ് ബാങ്കിന് തീയിട്ടു. ഹവേരി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
റൗട്ടിഹള്ളി ടൗണിൽ താമസിക്കുന്ന വസീം ഹസരത്സാബ് മുല്ലയാണ് പ്രതി. ഇയാളെ കാഗിനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു.
കനറ ബാങ്കിൽ വായ്പക്കായി മുല്ല അപേക്ഷ നൽകിയിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ചതിന് ശേഷം സിബിൽ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.
വായ്പ നിഷേധിച്ചതിന് പിന്നാലെ മുല്ല ശനിയാഴ്ച രാത്രി ഹെഡുഗോണ്ടയിലെ കനറ ബാങ്ക് ബ്രാഞ്ചിലെത്തി. ജനൽ തകർത്ത് അകത്തേക്ക് പെട്രോൾ ഒഴിച്ചശേഷം തീ ഇടുകയായിരുന്നു. ബാങ്കിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ പൊലീസിനെയും അഗ്നിരക്ഷ സേനയെയും വിവരം അറിയിക്കുകയായിരുന്നു.
12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പൊലീസ് അറിയിച്ചു. അഞ്ച് കമ്പ്യൂട്ടറുകൾ, ഫാനുകൾ, ലൈറ്റുകൾ, പാസ്ബുക്ക് പ്രിന്‍ററർ, നോട്ടെണ്ണൽ മെഷീൻ, ഡോക്യൂമെന്റ്സ് സി.സി.ടി.വികൾ, കാഷ് കൗണ്ടർ തുടങ്ങിയവയാണ് നശിച്ചതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.