കേന്ദ്രമന്ത്രി കൗശൽ കിഷോറിന്‍റെ വീട്ടിൽ യുവാവ് മരിച്ച നിലയിൽ

ലഖ്നോ: കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താക്കൂർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാൾ വെടിയേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പിസ്റ്റൾ മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റേതാണെന്ന് പോലീസ് പറഞ്ഞു.

വികാസിന്‍റെ സുഹൃത്താണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ലഖ്‌നോ വെസ്റ്റ് ഡി.സി.പി രാഹുൽ രാജ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചു. വികാസ് ശ്രീവാസ്തവയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Man shot dead inside Union Minister's Lucknow home, son's pistol found from spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.