കോവിഡിെൻറ രണ്ടാംതരംഗത്തിൽ സ്വയം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷക്കും മുൻതുക്കം കൊടുക്കുകയാണ് മനുഷ്യർ ലോകമെമ്പാടും. ഭീതിപ്പെടുത്തുന്ന മരണനിരക്കും, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമൊക്കെ ഇതിന് കാരണമാണ്.
പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ജാഗ്രതകാണിക്കുന്നുമുണ്ട്. പൊതുജനങ്ങൾ ആശ്രയിക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷയുടെ ഭാഗമായി സാനിറ്റൈസറുകളും ഹാൻറ് വാഷുകളും ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എ.ടി.എമ്മുകളിൽ പണമില്ലെങ്കിലും സാനിറ്റൈസറുകൾ എപ്പോഴും ഉണ്ടാകും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാൽ കോവിഡിനെ നേരിട്ട് കണ്ടാൽ അതിനെയും എടുത്ത് കീശയിലിട്ടോണ്ട് പോകാൻ ചിലരുണ്ടാകുമെന്ന് ബോധ്യപ്പെടുത്തുകയാണ് എ.ടി.എമ്മിൽ നിന്ന് പുറത്തുവന്ന വിഡിയോകൾ.
എ.ടി.എം കൗണ്ടറുകളിൽ വെച്ചിരുന്ന ഹാൻറ് സാനിറ്റൈസറുകൾ മോഷ്ടിച്ച് കടന്നുകളയുന്ന കാഴ്ചകളാണ് രാജ്യത്തിെൻറ പലഭാഗത്ത് നിന്നുമുള്ള ബാങ്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി മനുഷ്യെൻറ ജീവിതത്തിെൻറ ഭാഗമായി മാറിക്കഴിഞ്ഞു സാനിറ്റൈസർ. എന്നിട്ടും മോഷ്ടിക്കപ്പെട്ടല്ലോ എന്ന കൗതുകത്തോടെ ഒരു മോഷണ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ചത്തീസ്ഗഡിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്ര.
മാസ്ക് ധരിച്ച് എ.ടി.എമ്മിലെത്തിയ ആൾ മടങ്ങാൻ നേരം കൗണ്ടറിലിരുന്ന സാനിറ്റൈസറും എടുത്ത് ബാഗിലിട്ടു പോകുന്ന ദൃശ്യം ടിറ്ററിലാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഇവർ മോഷണതത്പരരാണ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ രാജ്യത്ത് ദശലക്ഷക്കണക്കിന് എ.ടി.എമ്മുകളുണ്ട്. 200 മുതൽ 300 രൂപ മുടക്കിയാണ് ഓരോ കൗണ്ടറിലും സാനിറ്റൈസർ വെക്കുന്നത്.ഇങ്ങനെ മോഷണം തുടർന്നാൽ കോടിക്കണക്കിന് രൂപ വേണ്ടി വരും ബാങ്കുകൾക്ക്. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളെ തളർത്തരുതെന്നപേക്ഷയോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.