ന്യൂഡൽഹി: നോയ്ഡയിൽ 62രൂപ ചാർജ് വരുന്ന യാത്രക്കായി ഉബർ വിളിച്ച യാത്രക്കാരന് കോടികളുടെ ബില്ല്. വെള്ളിയാഴ്ച രാവിലെയാണ് ദീപക് തെങ്കുരിയ ഉബർ ബുക്ക് ചെയ്തത്. ഏതാണ്ട് 62 രൂപയേ ചാർജായി പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ദീപക്കിന് 7.66കോടി രൂപയുടെ ബില്ലാണ് ആപ്പ് വഴി ലഭിച്ചത്. അപ്പോൾ ഡ്രൈവർ ഓട്ടം നിർത്തിയിട്ടുപോലുമുണ്ടായിരുന്നില്ല.
ബില്ല് സഹിതം ദീപക്കിന്റെ സുഹൃത്ത് ആശിഷ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചപ്പോഴാണ് ഇതെ കുറിച്ച് എല്ലാവരും അറിഞ്ഞത്. ദീപക്കിന് ലഭിച്ച ഭീമമായ ബില്ലിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്യുന്നത് വിഡിയോയിൽ കേൾക്കാം. ഇത്രയും പൂജ്യങ്ങൾ ഒറ്റയടിക്ക് താൻ ഇതുവരെ എണ്ണിയിട്ടില്ലെന്ന് ദീപക് കളിയായി പറയുന്നുണ്ട്. ചന്ദ്രനിലേക്ക് പോകാൻ വേണ്ടിയാണെങ്കിൽ കൂടിയും ഇത്രയധികം തുക വേണ്ടിവരില്ലെന്ന് ആശിഷും പ്രതികരിച്ചു.
യാത്രക്ക് മാത്രമായി, 1,67,74,647 രൂപയാണ് ഈടാക്കിയത്. വെയിറ്റിങ് ചാർജായി 5,99,09189 രൂപയും.75 രൂപ പ്രൊമോഷൻ കോസ്റ്റായി കുറച്ചു കൊടുത്ത് കനിവ് കാട്ടിയിട്ടുമുണ്ട് കമ്പനി.
പോസ്റ്റ് വൈറലായതോടെ ഉബർ ഇന്ത്യ കസ്റ്റമർ സപ്പോർട്ട് ഔദ്യോഗിക പേജ് ക്ഷമാപണം നടത്തി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.