ഭോപാൽ: മധ്യപ്രദേശിൽ ബിൽ അടക്കാത്തതിനെ തുടർന്ന് രോഗിയെ ആശുപത്രി കിടക്കയിൽ കൈയും കാലും കെട്ടിയിട്ടു. ഷാജാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന് 80കാരനെ കട്ടിലിനോട് ചേർത്ത് കൈയും കാലും കെട്ടിയിടുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ 5000 രൂപ മുൻകൂറായി അടച്ചിരുന്നു. രണ്ടു ദിവസത്തിനുശേഷം വീണ്ടും 11000 രൂപ അടക്കാൻ ആശുപത്രി അധികൃതർ ആവശ്യെപ്പടുകയായിരുന്നു. ഇനി ഞങ്ങളുടെ കൈയിൽ പണമില്ല -രോഗിയുടെ മകൾ പറഞ്ഞു.
സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ജില്ല അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം അദ്ദേഹത്തിന് അപസ്മാരം പോലെയുള്ള രോഗമുണ്ടെന്നും അതിനാൽ സ്വയം ഉപദ്രവിക്കാതിരിക്കാനാണ് കെട്ടിയിട്ടെതന്നും ആശുപത്രി അധികൃതർ പറയുന്നു. മാനുഷിക പരിഗണയിൽ ഇദ്ദേഹത്തിൻെറ ബിൽ നേരത്തേ തന്നെ എഴുതിത്തള്ളിയിരുന്നതായും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.