റായ്സെൻ: മധ്യപ്രദേശിൽ ഒാടിപ്പോയ പശുവിനെ അന്വേഷിച്ച് ചെന്നയാളെ വീട്ടുകാർ കെട്ടിയിട്ട് കൈകൾ വെട്ടിമാറ്റി. റായ്സെൻ ജില്ലയിലെ പിപ്പൽവാലി ഗ്രാമത്തിലാണ് ദാരുണ സംഭവം.
തെൻറ കാണാതായ പശുവിനെ അന്വേഷിച്ച് ഗ്രാമീണനായ കല്ലു സാഹു അടുത്തുള്ള സട്ടു യാദവിെൻറ വീട്ടിലെത്തി അന്വേഷിച്ചതിനെ തുടർന്ന് വാക്തർക്കമുണ്ടായി. തുടർന്ന് യാദവും വീട്ടുകാരും ചേർന്ന് കല്ലു സാഹുവിനെ കെട്ടിയിട്ടു മർദിക്കുകയും വാളുകൊണ്ട് കൈകൾ ഛേദിക്കുകയുമായിരുന്നുവെന്ന് സുൽത്താൻപൂർ പൊലീസ് പറഞ്ഞു.
ഗുരുതര നിലയിൽ ഇയാളെ ഭോപാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സട്ടു യാദവിനെയും മകനെയും അറസ്റ്റു ചെയ്തെന്നും ഇയാളുടെ ഭാര്യയെയും മറ്റൊരു മകനെയും പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.